തിരുവനന്തപുരത്ത് ഇതരസംസ്ഥാന തൊഴിലാളി മരിച്ച നിലയിൽ
Wednesday, January 1, 2025 12:24 PM IST
തിരുവനന്തപുരം: കരമനയ്ക്ക് സമീപം കുഞ്ചാലുംമൂട് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഒഡീഷ സ്വദേശി സമീര്‍ നായിക് ആണ് മരിച്ചത്.
ഇയാള്‍ മറ്റ് തൊഴിലാളികള്‍ക്കൊപ്പം താമസിക്കുന്ന വീട്ടിലെ കുളിമുറിയില്‍ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ചുറ്റും രക്തം തളം കെട്ടിയിട്ടുണ്ടായിരുന്നു.
കൈലി കെട്ടി തൂങ്ങിമരിക്കാനുള്ള ശ്രമത്തിനിടെ തുണി കീറിപ്പോയതിന തുടര്‍ന്ന് മുഖമടിച്ച് വീണതാകാം മരണ കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഫോറന്‍സിക് വിദഗ്ധര്‍ അടക്കം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.