മാങ്കുളം പഞ്ചായത്തിലെ വാർഡ് മെന്പർക്ക് കുത്തേറ്റു
Wednesday, January 1, 2025 12:11 PM IST
മാങ്കുളം: ഇടുക്കി മാങ്കുളം പഞ്ചായത്തിലെ വാർഡ് മെന്പർക്ക് കുത്തേറ്റു. എട്ടാം വാർഡ് മെന്പർ ബിബിൻ ജോസഫിനാണ് കുത്തേറ്റത്.
മാങ്കുളം സ്വദേശി ബിനോയിയാണ് ആക്രമിച്ചത്. മാങ്കുളം ടൗണിൽവച്ച് ചൊവ്വാഴ്ച രാത്രിയായിരുന്നു ആക്രമണം.
ഓട്ടോ ഓടിക്കുന്ന ബിനോയും ബിബിൻ ജോസഫും തമ്മിൽ നേരത്തെ വാക്കുതർക്കം ഉണ്ടായിരുന്നു. ബിബിന്റെ വയറിനാണ് കുത്തേറ്റത്. സമീപത്തെ കടയിൽനിന്നും എടുത്ത കത്തി ഉപയോഗിച്ചാണ് ബിനോയി ആക്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ ബിബിനെ കളമശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
സംഭവത്തിനു പിന്നാലെ ഒളിവിൽപോയ ബിനോയിക്കായി പോലീസ് അന്വേഷണം നടത്തിവരികയാണ്.