തൃശൂരിലെ കൊലപാതകം: വിദ്യാര്‍ഥികള്‍ ലഹരിക്ക് അടിമകളെന്ന് പോലീസ്
Wednesday, January 1, 2025 10:49 AM IST
തൃശൂർ: പുതുവർഷ രാത്രിയിൽ തൃശൂരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ കസ്റ്റഡിയിലുള്ള രണ്ട് വിദ്യാർഥികൾ ലഹരിക്ക് അടിമകളെന്ന് പോലീസ്. ഇവരുടെ കൈവശം ഉണ്ടായിരുന്ന കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്.
ചൊവ്വാഴ്ച രാത്രി 8.45ന് തേക്കിൻകാട് മൈതാനത്താണ് സംഭവം.വിദ്യാര്‍ഥികള്‍ കഞ്ചാവ് വലിക്കുന്നതിനിടെ യുവാവുമായി തര്‍ക്കമുണ്ടായി. ഇതിനിടെ ഇവർ കത്തിയെടുത്ത് യുവാവിനെ കുത്തുകയായിരുന്നു.
തൃശൂർ പാലിയം റോഡ് സ്വദേശി ലിവിൻ (30) ആണ് കൊല്ലപ്പെട്ടത്. 14, 16 വയസുള്ള കുട്ടികളാണ് കസ്റ്റഡിയിലുള്ളത്.
സഹപാഠിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതിന് ഇരുവരെയും സ്കൂളില്‍നിന്ന് നേരത്തേ പുറത്താക്കിയിരുന്നു. ഇവരിൽ ഒരാളുടെ പിതാവ് ഗുണ്ടാ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്നും പോലീസ് അറിയിച്ചു.