എൻസിപിയിലെ മന്ത്രിമാറ്റം അടഞ്ഞ അധ്യായം; നിലപാട് അറിയിച്ച് മുഖ്യമന്ത്രി
Wednesday, January 1, 2025 10:24 AM IST
തിരുവനന്തപുരം: എൻസിപിയിലെ മന്ത്രിമാറ്റത്തിൽ നിലപാട് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാറ്റം അടഞ്ഞ അധ്യായമെന്ന് മുഖ്യമന്ത്രി അറിയിച്ചു. തോമസ്.കെ. തോമസിനെയാണ് മുഖ്യമന്ത്രി നിലപാട് അറിയിച്ചത്.
മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയ വിവരം എ.കെ. ശശീന്ദ്രൻ നേതാക്കളെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
എ.കെ. ശശീന്ദ്രനു പകരം കുട്ടനാട് എംഎൽഎ തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്നായിരുന്നു എൻസിപിയുടെ ആവശ്യം. ഇക്കാര്യം പാർട്ടി അധ്യക്ഷൻ പി.സി. ചാക്കോ മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തിരുന്നതാണ്.