കാസര്‍ഗോട്ട് കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് അപകടം; യുവാവ് മരിച്ചു
Wednesday, January 1, 2025 10:01 AM IST
കാസര്‍ഗോട്: എരുമക്കുളത്ത് കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് യുവാവ് മരിച്ചു. കോടോത്ത് സ്വദേശി ബി.ഷഫീഖ്(33) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് അപകടം. കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നെന്നാണ് വിവരം.