പുതുവർഷ ആഘോഷം കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനാപകടം; യുവാക്കൾ മരിച്ചു
Wednesday, January 1, 2025 9:49 AM IST
കൊച്ചി: പുതുവർഷ ആഘോഷം കഴിഞ്ഞ് മടങ്ങുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. പാലക്കാട് സ്വദേശി ആരോമൽ, നെയ്യാറ്റിൻകര സ്വദേശി നരേന്ദ്രനാഥ് എന്നിവരാണ് മരിച്ചത്.
വൈപ്പിൻ പാലത്തിന് സമീപം ഇന്ന് പുലർച്ചെയായിരുന്നു അപകടം. ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. ഇരുവരും കോളജ് വിദ്യാർഥികളാണ്.