കൊച്ചിയിലെ ഗിന്നസ് പരിപാടി; 25000 പേരെ നിയന്ത്രിച്ചത് 25 പോലീസുകാർ
Wednesday, January 1, 2025 7:50 AM IST
എറണാകുളം: കൊച്ചിയിലെ ഗിന്നസ് പരിപാടിയിൽ 25000 പേരെ നിയന്ത്രിച്ചത് 25 പോലീസുകാർ. 25 പോലീസുകാർ മതിയെന്ന് സംഘാടകർ ആവശ്യപ്പെട്ടിരുന്നതായാണ് വിവരം.
ഇതിനായി സംഘാടകർ പണവും അടച്ചിരുന്നു. 150 സ്വകാര്യ സെക്യൂരിറ്റി ജീവനക്കാർ ഉണ്ടാകുമെന്ന് സംഘാടകർ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു.
അതേസമയം പരിപാടിക്കെത്തിയ നർത്തകർക്ക് കൊച്ചി മെട്രോ യാത്രാ ഇളവ് നൽകിയിരുന്നു. മൃതംഗനാദം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഇളവ് അനുവദിച്ചത്.
ടിക്കറ്റിന്റെ 50 ശതമാനമാണ് ഇളവ് നൽകിയത്. പൂർണ സൗജന്യ യാത്ര ആയിരുന്നു ആവശ്യപ്പെട്ടത്.