കോട്ടയം: വൈ​ക്ക​ത്തു​നി​ന്ന് വേ​ളാ​ങ്ക​ണ്ണി​യി​ലേ​ക്കും ചെ​ന്നൈ​യി​ലേ​ക്കും ത​മി​ഴ്നാ​ട് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ൻ ആ​രം​ഭി​ക്കു​ന്ന ബ​സ് സ​ർ​വീ​സു​ക​ൾ നാ​ളെ ആ​രം​ഭി​ക്കും.

നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് വൈ​ക്കം കെ​എ​സ്ആ​ർ​ടി​സി സ്റ്റേ​ഷ​നി​ൽ വേ​ളാ​ങ്ക​ണ്ണി ബ​സ് സ​ർ​വീ​സ് ത​മി​ഴ്നാ​ട് മ​ന്ത്രി എ​സ്.​എ​സ്. ശി​വ​ശ​ങ്ക​റും മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​റും ചേ​ർ​ന്ന് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും.

ചെ​ന്നൈ വൈ​ക്കം ബ​സി​ന്‍റെ ഫ്ലാ​ഗ്ഓ​ഫ് ചെ​ന്നൈ​യി​ൽ ന​ട​ക്കു​മെ​ന്ന് ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി അ​റി​യി​ച്ചു. ഇ​രു റൂ​ട്ടു​ക​ളി​ലും അ​ൾ​ട്രാ ഡീ​ല​ക്സ് ബ​സാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. വൈ​ക്ക​ത്തു​നി​ന്ന് ചെ​ന്നൈ​യി​ലേ​ക്ക് 810 രൂ​പ​യും വേ​ളാ​ങ്ക​ണ്ണി​യി​ലേ​ക്ക് 715 രൂ​പ​യു​മാ​ണ് നി​ര​ക്ക്.

വൈ​ക്കം- ചെ​ന്നൈ 697 കി​ലോ​മീ​റ്റ​റും, വൈ​ക്കം - വേ​ളാ​ങ്ക​ണ്ണി 612 കി​ലോ​മീ​റ്റ​റു​മാ​ണ് ദൂ​രം.​വൈ​ക്ക​ത്തു​നി​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​പു​റ​പ്പെ​ടു​ന്ന ബ​സി​ന് ക​ടു​ത്തു​രു​ത്തി, ഏ​റ്റു​മാ​നൂ​ർ, കോ​ട്ട​യം, മു​ണ്ട​ക്ക​യം, കു​മ​ളി, തേ​നി, ഡി​ൻ​ഡി​ഗ​ൽ, ട്രി​ച്ചി, വി​ഴു​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സ്റ്റോ​പ്പ്. രാ​വി​ലെ എ​ട്ടി​ന് ചെ​ന്നൈ​യി​ൽ എ​ത്തി​ച്ചേ​രും.

ചെ​ന്നൈ​യി​ൽ നി​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് പു​റ​പ്പെ​ടു​ന്ന ബ​സ് രാ​വി​ലെ 8.30ന് ​വൈ​ക്ക​ത്ത് എ​ത്തി​ച്ചേ​രും. ത​മി​ഴ്നാ​ട് ട്രാ​ൻ​സ് പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ന്‍റെ ചെ​ന്നൈ ഡി​പ്പോ​യി​ലെ ബ​സാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.

വൈ​ക്ക​ത്തു​നി​ന്നും വൈ​കു​ന്നേ​രം നാ​ലി​ന് പു​റ​പ്പെ​ടു​ന്ന വേ​ളാ​ങ്ക​ണ്ണി ബ​സി​ന് ക​ടു​ത്തു​രു​ത്തി, ഏ​റ്റു​മാ​നൂ​ർ, കോ​ട്ട​യം, തെ​ങ്കാ​ശി, മ​ധു​ര, ത​ഞ്ചാ​വൂ​ർ എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് സ്റ്റോ​പ്പു​ക​ൾ. രാ​വി​ലെ 7.45ന് ​വേ​ളാ​ങ്ക​ണ്ണി​യി​ൽ എ​ത്തി​ച്ചേ​രും. വേ​ളാ​ങ്ക​ണ്ണി​യി​ൽ​നി​ന്നു വൈ​കു​ന്നേ​രം 4.30ന് ​പു​റ​പ്പെ​ടു​ന്ന ബ​സ് രാ​വി​ലെ 8.15ന് ​വൈ​ക്ക​ത്ത് എ​ത്തി​ച്ചേ​രും.

ത​മി​ഴ്നാ​ട് ട്രാ​ൻ​സ് പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ന്‍റെ നാ​ഗ​പ​ട്ട​ണം ഡി​പ്പോ​യി​ലെ ര​ണ്ടു ബ​സു​ക​ൾ വീ​ത​മാ​ണ് വേ​ളാ​ങ്ക​ണ്ണി​യി​ൽ​നി​ന്നും വൈ​ക്ക​ത്തേ​ക്കും തി​രി​ച്ചും സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​ന് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

www.tnstc.in എ​ന്ന ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ലും ത​മി​ഴ്നാ​ട് സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ന്‍റെ ഔ​ദ്യോ​ഗി​ക മൊ​ബൈ​ൽ ആ​പ്പി​ലൂ​ടെ​യും ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാം.