കെഎസ്ആർടിസി സ്വിഫ്റ്റ് ഡ്രൈവര്‍മാര്‍ നിലയ്ക്കു നിൽക്കണം; മുന്നറിയിപ്പുമായി മന്ത്രി ഗണേഷ് കുമാർ
Tuesday, December 31, 2024 8:33 PM IST
തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റ് ഡ്രൈവര്‍മാരെ വിമർശിച്ച് മന്ത്രി കെ.ബി.ഗണേഷ് കുമാർ. ഏറ്റവും കൂടതല്‍ അപകടം ഉണ്ടാകുന്നത് സ്വിഫ്റ്റ് ഡ്രൈവര്‍മാരാണ്. നിരന്തരം അപകടം ഉണ്ടാക്കുന്നവരെ ജോലിയില്‍ നിന്ന് പറഞ്ഞുവിടുമെന്നും മന്ത്രി പറഞ്ഞു.
മൂന്നാറിലെ സഞ്ചാരികളെ ലക്ഷ്യമിട്ടുള്ള കെഎസ്ആര്‍ടിസി റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ സര്‍വീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മൈലേജ് കുറയുന്ന തരത്തില്‍ വാഹനം ഓടിക്കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകും.
ഡീസല്‍ അനാവശ്യമായി കത്തിച്ചുകളഞ്ഞാൽ പണി പോകും. അപകടം ഉണ്ടാക്കിയാല്‍ ലൈസന്‍സ് റദ്ദാക്കും. മനുഷ്യ ജീവന്‍വെച്ച് കളിച്ചാല്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.