കൃപേഷിനെയും ശരത് ലാലിനെയും അപമാനിക്കുന്നു; ഉദുമ ഏരിയാ സെക്രട്ടറിക്കെതിരെ പരാതി
Tuesday, December 31, 2024 5:00 PM IST
കാസർഗോഡ്: കൊല്ലപ്പെട്ട യൂത്ത്കോൺഗ്രസ് പ്രവർത്തകർ കൃപേഷിനെയും ശരത് ലാലിനെയും സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചു എന്ന് ആരോപിച്ച് സിപിഎം ഉദുമ ഏരിയാ സെക്രട്ടറിക്കെതിരെ പരാതി.
ഏരിയാ സെക്രട്ടറി മധു മുതിയക്കാൽ, അഖിൽ പുലിക്കോടൻ എന്നിവർക്കെതിരെയാണ് ശരത് ലാലിന്റെ പിതാവ് സത്യനാരായണനും കൃപേഷിന്റെ പിതാവ് കൃഷ്ണനും പരാതി നൽകിയത്. കലാപ ആഹ്വാനം നടത്തുകയും നാട്ടിൽ സമാധാനന്തരീക്ഷം തകർക്കാനാണ് ഇവർ ശ്രമിക്കുന്നതെന്നും പരാതിയിൽ പറയുന്നു.
അതേസമയം പെരിയ കേസിൽ ഒന്നു മുതൽ എട്ടു വരെയുള്ള പ്രതികളടക്കം 14 പേരെ കോടതി കുറ്റക്കാരായി കണ്ടെത്തിയിരുന്നു. ഇവരുടെ ശിക്ഷ ജനുവരി മൂന്നിന് പ്രസ്താവിക്കും.