പാലക്കാട്ട് 15 വയസുകാരിയെ കാണാനില്ലെന്ന് പരാതി
Tuesday, December 31, 2024 12:11 PM IST
പാലക്കാട്: വല്ലപ്പുഴയില്‍ 15 വയസുകാരിയെ കാണാനില്ലെന്ന് പരാതി. വല്ലപ്പുഴ സ്വദേശി അബ്ദുള്‍ കരീമിന്റെ മകള്‍ ഷഹന ഷെറിനെ ആണ് കാണാതായത്.
തിങ്കളാഴ്ച ട്യൂഷന് ക്ലാസില്‍നിന്ന് പോയ കുട്ടി സ്കൂളിലെത്തിയില്ല. ഇതോടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പട്ടാമ്പി റെയില്‍വേ സ്റ്റേഷനില്‍നിന്ന് ലഭിച്ചിട്ടുണ്ട്. മുഖം മറച്ചതിനാല്‍ ഇത് കാണാതായ പെണ്‍കുട്ടി തന്നെയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.