ക​ണ്ണൂ​ർ: ടി.​പി. വ​ധ​ക്കേ​സ് പ്ര​തി കൊ​ടി സു​നി​ക്ക് പ​രോ​ൾ അ​നു​വ​ദി​ച്ച​തി​ൽ എ​ന്ത് അ​പ​രാ​ധ​മാ​ണു​ള്ള​തെ​ന്ന് സി​പി​എം നേ​താ​വ് പി. ​ജ​യ​രാ​ജ​ൻ. കോ​വി​ഡ് കാ​ല​ത്ത് പോ​ലും സു​നി​ക്ക് പ​രോ​ൾ ന​ല്കി​യി​ട്ടി​ല്ല. മ​നു​ഷ്യാ​വ​കാ​ശ​ത്തി​ന് കൊ​ടി​യു​ടെ നി​റ​വും മാ​ന​ദ​ണ്ഡ​മാ​ക്ക​ണ​മോ എ​ന്നും ജ​യ​രാ​ജ​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

കൊ​ല​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട് ത​ട​വി​ൽ ക​ഴി​യു​ന്ന മാ​ഹി സ്വ​ദേ​ശി കൊ​ടി സു​നി​ക്ക് പ​രോ​ളി​ന് അ​ർ​ഹ​ത​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ക​ഴി​ഞ്ഞ ആ​റു​വ​ർ​ഷ​മാ​യി ജ​യി​ൽ വ​കു​പ്പ് പ​രോ​ൾ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. സു​നി​യു​ടെ പേ​രി​ൽ ഇ​ട​ക്കാ​ല​ത്ത് ചു​മ​ത്തി​യ കേ​സു​ക​ളാ​യി​രു​ന്നു അ​തി​നു കാ​ര​ണം.

അ​ത്ത​രം ഒ​രു തീ​രു​മാ​നം തി​ക​ച്ചും ശ​രി​യാ​ണ്, എ​ന്നാ​ൽ സു​നി​യു​ടെ അ​മ്മ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നു ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് മാ​നു​ഷി​ക പ​രി​ഗ​ണ​യി​ൽ പ​രോ​ൾ അ​നു​വ​ദി​ക്കാ​മോ എ​ന്ന കാ​ര്യം തീ​രു​മാ​നി​ക്കാ​ൻ ജ​യി​ൽ വ​കു​പ്പി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​ത് പ​രി​ഗ​ണി​ച്ചാ​ണ് ജ​യി​ൽ മേ​ധാ​വി 30 ദി​വ​സ​ത്തെ പ​രോ​ൾ അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വാ​യ​ത്.

ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ൽ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​മെ​ന്ന നി​ല​യ്ക്കു കൊ​ടി​യു​ടെ നി​റം നോ​ക്കാ​തെ പ​രോ​ൾ അ​നു​വ​ദി​ക്കു​ന്ന​തി​ന് ശി​പാ​ർ​ശ ചെ​യ്തി​ട്ടു​മു​ണ്ട്. കോ​വി​ഡ് കാ​ല​ത്ത് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ​ക്കാ​ര​ട​ക്കം എ​ത്ര​യോ മാ​സ​ങ്ങ​ൾ പ​രോ​ളി​ലാ​യി​രു​ന്നു.

കോ​വി​ഡി​ന്‍റെ ഒ​രു ഘ​ട്ട​ത്തി​ന് ശേ​ഷം ത​ട​വു​കാ​രോ​ടു തി​രി​കെ ജ​യി​ലി​ൽ പ്ര​വേ​ശി​ക്കാ​ൻ സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും സു​പ്രീം​കോ​ട​തി​യാ​ണ് മ​നു​ഷ്യാ​വ​കാ​ശം പ​രി​ഗ​ണി​ച്ച് കാ​ലാ​വ​ധി നീ​ട്ടി ന​ൽ​കി​യ​ത് എ​ന്ന​തും അ​നു​ഭ​വ​മാ​ണ്.

കോ​വി​ഡ് കാ​ല​ത്തു പോ​ലും കൊ​ടി സു​നി​ക്ക് പ​രോ​ൾ ന​ൽ​കി​യി​രു​ന്നി​ല്ല. ആ​റു​വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം അ​മ്മ​യു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് പ​രോ​ൾ ന​ൽ​കി​യ​തി​ൽ എ​ന്ത് മ​ഹാ​പ​രാ​ധ​മാ​ണു​ള്ള​തെ​ന്നും പോ​സ്റ്റി​ൽ പ​റ​യു​ന്നു.