ഉമ തോമസ് അപകടനില തരണം ചെയ്തുവെന്ന് ഇപ്പോൾ പറയാറായിട്ടില്ല: ഡോ. കൃഷ്ണൻ ഉണ്ണി
Monday, December 30, 2024 12:22 AM IST
കൊച്ചി: ഉമ തോമസ് എംഎൽഎ അപകടനില തരണം ചെയ്തുവെന്ന് ഇപ്പോൾ പറയാറായിട്ടില്ലെന്ന് റെനൈ മെഡിസിറ്റിയിലെ ഡോ. കൃഷ്ണൻ ഉണ്ണി പോളക്കുളത്ത്. ഉമ തോമസ് 24 മണിക്കൂർ നിരീക്ഷണത്തിലാണെന്നും അദ്ദേഹം അറിയിച്ചു.
എന്നാൽ അതീവ ഗുരുതരാവസ്ഥയിൽ അല്ല. ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. വെന്റിലേറ്ററിൽ തന്നെയാണ്. ഒന്ന്, രണ്ട്, മൂന്ന് വാരിയെല്ലുകൾ പൊട്ടിയിട്ടുണ്ട്. ഒന്നാം വാരിയെല്ല് പൊട്ടുക എന്ന് പറഞ്ഞാൽ അത് ഗുരുതര പരിക്ക് തന്നെയാണ്. അതാണ് ശ്വാസകോശത്തിൽ രക്തം കട്ടപ്പിടിക്കുന്നതിന് കാരണമായത്.
ഇക്കോസ്പ്രിൻ ഗുളിക കഴിക്കുന്നതിനാലാണ് രക്തം കട്ടപിടിക്കാൻ സമയം എടുത്തത്, കുറച്ച് അധികം രക്തം പോയിട്ടുണ്ട്. നട്ടെല്ലിന് ചെറിയ പരിക്കുണ്ട്. ഐസിയുവിൽ മുഴുവൻ സമയം ഡോക്ടർമാർ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.