ദുബായ് ഹാർബറിൽ ബോട്ടിന് തീപിടിച്ചു
Sunday, December 29, 2024 11:56 PM IST
ദുബായ്: ഹാര്‍ബര്‍ ഏരിയയില്‍ ബോട്ടിന് തീപിടിച്ചു. ഞായറാഴ്ച രാവിലെ ഫ്യൂവല്‍ സ്റ്റേഷന് സമീപമാണ് സംഭവം.
തീപിടിത്ത വിവരം അറിഞ്ഞ ഉടന്‍ തന്നെ അഗ്നിശമനസേന സംഘം സ്ഥലത്തെത്തി ഒരു മണിക്കൂറിനുള്ളിൽ തീയണച്ചു.
12:24ഓടെ സ്ഥലത്ത് ശീതീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. തീപിടിത്തത്തിന്റെ കാരണം വെളിപ്പെടുത്തിയിട്ടില്ല.