തി​രു​വ​ന​ന്ത​പു​രം: ആ​ര്യ​നാ​ട് ബീ​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​ന്‍റെ മ​ദ്യ​വി​ൽ​പ്പ​ന ശാ​ല​യി​ൽ വ​ൻ ക​വ​ർ​ച്ച. ഒ​രു​ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ മ​ദ്യ​വും മു​പ്പ​തി​നാ​യി​ര​ത്തോ​ളം രൂ​പ​യും ന​ഷ്ട​പ്പെ​ട്ട​താ​യി വി​വ​രം.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​ണ് ര​ണ്ടം​ഗ സം​ഘം ബി​വ​റേ​ജ​സ് ഷ​ട്ട​റി​ന്‍റെ പൂ​ട്ടു പൊ​ളി​ച്ച് അ​ക​ത്തു ക​ട​ന്ന് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. മു​ഖം മൂ​ടി ധ​രി​ച്ച മോ​ഷ്ടാ​ക്ക​ൾ കൃ​ത്യ​ത്തി​ന് ശേ​ഷം സി​സി​ടി​വി ക്യാ​മ​റ​യു​ടെ കേ​ബി​ളു​ക​ളും ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

ആ​ര്യ​നാ​ട് പോ​ലീ​സ്, ഫോ​റ​ൻ​സി​ക് സം​ഘം എ​ന്നി​വ​ർ പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. മോ​ഷ്ടാ​ക്ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.