പത്തനംതിട്ട കുന്പഴയിൽ ശബരിമല തീർഥാടകരുടെ ബസും കാറും കൂട്ടിയിടിച്ച് അപകടം
Sunday, December 29, 2024 6:19 PM IST
പത്തനംത്തിട്ട: കുന്പഴയിൽ ശബരിമല തീർഥാടകരുടെ ബസും കാറും കൂട്ടിയിടിച്ച് അപകടം. നാലു പേർക്ക് അപകടത്തിൽ പരിക്കേറ്റു.
കാറിൽ ഉണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിലേയ്ക്ക് മാറ്റി.
പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കുമ്പഴ ഇട്ടിമൂട്ടിപടിയിലാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.