ഹൈ​ദ​രാ​ബാ​ദ്: 2024 സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബോ​ൾ ഫൈ​ന​ലി​ൽ ക​ട​ന്ന് വെ​സ്റ്റ് ബം​ഗാ​ൾ. സെ​മി ഫൈ​ന​ലി​ൽ നി​ല​വി​ലെ ചാ​ന്പ്യ​ൻ​മാ​രാ​യ സ​ർ​വീ​സ​സി​നെ തോ​ൽ​പ്പി​ച്ചാ​ണ് വെ​സ്റ്റ് ബം​ഗാ​ൾ ഫൈ​ന​ലി​ൽ ക​ട​ന്ന​ത്.

ര​ണ്ടി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്കാ​ണ് വെ​സ്റ്റ് ബം​ഗാ​ൾ വി​ജ​യി​ച്ച​ത്. റോ​ബി ഹ​ൻ​സ്ദ​യും മ​നോ​ദോ​സ് മാ​ജി​യും ന​രോ ഹ​രി ശ്രേ​സ്ത​യും ആ​ണ് ബം​ഗാ​ളി​നാ​യി ഗോ​ളു​ക​ൾ നേ​ടി​യ​ത്. റോ​ബി ഹ​ൻ​സ്ദ ര​ണ്ട് ഗോ​ളു​ക​ളാ​ണ് നേ​ടി​യ​ത്.

ശ്രേ​യ​സ് ഗോ​പാ​ല​ന്‍റെ​യും ബം​ഗാ​ൾ താ​രം ജു​വ​ൻ മ​ജും​ദാ​റി​ന്‍റെ ഓ​ൺ ഗോ​ളു​മാ​ണ് സ​ർ​വീ​സ​സി​ന്‍റെ ഗോ​ൾ​പ​ട്ടി​ക​യി​ലു​ള്ള​ത്. കേ​ര​ളം-​മ​ണി​പ്പു​ർ സെ​മി​ഫൈ​ന​ൽ മ​ത്സ​ര​ത്തി​ലെ വി​ജ​യി​യെ ആ​യി​രി​ക്കും വെ​സ്റ്റ് ബം​ഗാ​ൾ ഫൈ​ന​ലിൽ നേ​രി​ടു​ക.