യു. പ്രതിഭയുടെ മകൻ കഞ്ചാവ് കേസിൽ ഒൻപതാം പ്രതി
Sunday, December 29, 2024 1:07 PM IST
ആലപ്പുഴ: യു. പ്രതിഭ എംഎൽഎയുടെ മകൻ കഞ്ചാവ് കേസിൽ ഒൻപതാം പ്രതി. കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനുമാണ് പ്രതിഭയുടെ മകൻ കനിവ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തത്.
ഇവരിൽനിന്നും മൂന്ന് ഗ്രാം കഞ്ചാവും കഞ്ചാവ് കലർന്ന പുകയില മിശ്രിതവും പിടിച്ചെടുത്തിരുന്നു. മകനെതിരെ ഉള്ളത് വ്യാജ വാർത്തയാണെന്ന വിശദീകരണവുമായി ഫേസ്ബുക്ക് ലൈവിലൂടെ പ്രതിഭ എംഎൽഎ രംഗത്ത് എത്തിയിരുന്നു.
മാധ്യമങ്ങൾ കള്ളവാർത്ത നൽകിയെന്നും നിയമനടപടി സ്വീകരിക്കുമെന്നുമായിരുന്നു എംഎൽഎ യുടെ വാദം. അനിടെയാണ് എഫ്ഐആര്‍ വിവരങ്ങള്‍ പുറത്ത് വന്നത്.
കനിവ് ഉൾപ്പടെ ഒൻപതുപേർ കഞ്ചാവുമായി കഴിഞ്ഞ ദിവസമാണ് എക്സൈസിന്റെ പിടിയിലായത്. കസ്റ്റഡിയിൽ എടുത്ത യുവാക്കളെ ജാമ്യത്തിൽ വിട്ടയച്ചിരുന്നു.