ഹൈ​ദ​രാ​ബാ​ദ്: 78-ാമ​ത് സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബോ​ൾ സെ​മി ഫൈ​ന​ൽ പോ​രാ​ട്ട​ങ്ങ​ൾ ഇ​ന്ന്. ആ​ദ്യ സെ​മി​യി​ൽ വെ​സ്റ്റ് ബം​ഗാ​ൾ നി​ല​വി​ലെ ചാ​ന്പ്യ​ന്മാ​രാ​യ സ​ർ​വീ​സ​സി​നെ നേ​രി​ടും.

ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നാ​ണ് മ​ത്സ​രം. രാ​ത്രി 7.30നു ​ന​ട​ക്കു​ന്ന ര​ണ്ടാം സെ​മി​യി​ൽ കേ​ര​ള​വും മ​ണി​പ്പു​രും ഏ​റ്റു​മു​ട്ടും. 2021-22 സീ​സ​ണി​നു​ശേ​ഷം ഫൈ​ന​ൽ ക​ളി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ഏ​ഴു ത​വ​ണ ചാ​ന്പ്യ​ന്മാ​രാ​യ കേ​ര​ളം.

ഫൈ​ന​ൽ റൗ​ണ്ടി​ൽ തോ​ൽ​വി അ​റി​യാ​തെ​യാ​ണ് കേ​ര​ള​വും മ​ണി​പ്പു​രും ഇ​ന്നു സെ​മി ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​നാ​യി ഇ​റ​ങ്ങു​ന്ന​ത്. ഫൈ​ന​ൽ റൗ​ണ്ട് ഗ്രൂ​പ്പ് എ​യി​ൽ മൂ​ന്നു ജ​യ​വും ര​ണ്ടു സ​മ​നി​ല​യു​മാ​യി 11 പോ​യി​ന്‍റോ​ടെ മ​ണി​പ്പു​ർ ര​ണ്ടാം സ്ഥാ​ന​ത്തു ഫി​നി​ഷ് ചെ​യ്താ​ണ് ക്വാ​ർ​ട്ട​റി​ൽ എ​ത്തി​യ​ത്. അ​ധി​ക സ​മ​യ​ത്തേ​ക്കു നീ​ണ്ട ക്വാ​ർ​ട്ട​ർ പോ​രാ​ട്ട​ത്തി​ൽ 5-2നു ​ഡ​ൽ​ഹി​യെ കീ​ഴ​ട​ക്കി മ​ണി​പ്പു​ർ സെ​മി ടി​ക്ക​റ്റ് ക​ര​സ്ഥ​മാ​ക്കി. 2002-03 സീ​സ​ണി​ൽ സ​ന്തോ​ഷ് ട്രോ​ഫി സ്വ​ന്ത​മാ​ക്കി​യ ച​രി​ത്രം മ​ണി​പ്പു​രി​നു​ണ്ട്.

ഫൈ​ന​ൽ റൗ​ണ്ട് ഗ്രൂ​പ്പ് ബി ​ചാ​ന്പ്യ​ന്മാ​രാ​യാ​ണ് എ​ട്ടാം കി​രീ​ടം പ്ര​തീ​ക്ഷി​ക്കു​ന്ന കേ​ര​ള​ത്തി​ന്‍റെ ക്വാ​ർ​ട്ട​ർ പ്ര​വേ​ശം. നാ​ലു ജ​യ​വും ഒ​രു സ​മ​നി​ല​യു​മാ​യി 13 പോ​യി​ന്‍റ് കേ​ര​ളം ഗ്രൂ​പ്പ് ബി​യി​ൽ സ്വ​ന്ത​മാ​ക്കി. ക്വാ​ർ​ട്ട​റി​ൽ ജ​മ്മു കാ​ഷ്മീ​രാ​യി​രു​ന്നു എ​തി​രാ​ളി​ക​ൾ. 1-0നു ​ജ​മ്മു കാ​ഷ്മീ​രി​നെ തോ​ൽ​പ്പി​ച്ച് സെ​മി​യി​ലെ​ത്തി.

കേ​ര​ള​വും മ​ണി​പ്പു​രും ഫൈ​ന​ൽ സ്റ്റേ​ജി​ൽ ഇ​തു​വ​രെ അ​ഞ്ചു ത​വ​ണ ഏ​റ്റു​മു​ട്ടി. അ​തി​ൽ മൂ​ന്നു ജ​യം കേ​ര​ളം സ്വ​ന്ത​മാ​ക്കി. 2002-03 ഫൈ​ന​ലി​ൽ കേ​ര​ള​ത്തെ കീ​ഴ​ട​ക്കി​യാ​യി​രു​ന്നു മ​ണി​പ്പു​ർ സ​ന്തോ​ഷ് ട്രോ​ഫി ചാ​ന്പ്യ​ന്മാ​രാ​യ​ത്.