മെ​ൽ​ബ​ൺ: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ബോ​ർ​ഡ​ർ-​ഗ​വാ​സ്ക​ർ ട്രോ​ഫി പ​ര​ന്പ​ര​യി​ലെ നാ​ലാം മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ ഇ​ന്ത്യ 369 റ​ൺ​സി​ന് പു​റ​ത്ത്. 9 വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 358 എ​ന്ന നി​ല​യി​ൽ നാ​ലാം ദി​ന​ത്തി​ലെ ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ഇ​ന്ത്യ​യ്ക്ക് ഒ​ൻ​പ​ത് റ​ൺ​സ് മാ​ത്ര​മാ​ണ് ഇ​ന്ന് നേ​ടാ​നാ​യ​ത്.

114 റ​ൺ​സെ​ടു​ത്ത് ഇ​ന്ത്യ​യു​ടെ ടോ​പ് സ്കോ​റ​ർ ആ​യ നീ​ത്ഷ് റെ​ഡ്ഡി​യു​ടെ വി​ക്ക​റ്റ് ന​ഥാ​ൻ ലി​യോ​ൺ വീ​ഴ്ത്തി​യ​തോ​ടെ​യാ​ണ് ഇ​ന്ത്യ​യു​ടെ ഇ​ന്നിം​ഗ്സ് അ​വ​സാ​നി​ച്ച​ത്. ഓ​സ്ട്രേ​ലി​യ​യു​ടെ ആ​ദ്യ ഇ​ന്നിം​ഗ്സ് സ്കോ​റി​നേ​ക്കാ​ൾ 105 റ​ൺ​സ് പു​റ​കി​ലാ​ണ് ഇ​ന്ത്യ ആ​ദ്യം ഇ​ന്നിം​ഗ്സി​ൽ പു​റ​ത്താ​യ​ത്.

നി​തീ​ഷ് റെ​ഡ്ഡി​യു​ടേ​യും യ​ശ്വ​സി ജ​യ്സ്വാ​ളി​ന്‍റെ​യും വാ​ഷിം​ഗ്ട​ൺ സു​ന്ദ​റി​ന്‍റെ​യും മി​ക​ച്ച പ്ര​ക​ട​നാ​ണ് ഇ​ന്ത്യ​യെ 369 റ​ൺ​സി​ലേ​ക്ക് എ​ത്തി​ച്ച​ത്. ജ​യ്സ്വാ​ൾ 82 ഉം ​സു​ന്ദ​ർ 50 റ​ൺ​സും എ​ടു​ത്തു. ഓ​സ്ട്രേ​ലി​യ​യ​ക്ക് വേ​ണ്ടി പാ​റ്റ് ക​മ്മി​ൻ​സും ന​ഥാ​ൻ ലി​യോ​ണും സ്കോ​ട്ട് ബോ​ള​ണ്ടും മൂ​ന്ന് വി​ക്ക​റ്റ് വീ​തം നേ​ടി.

ര​ണ്ടാം ഇ​ന്നിം​ഗ​സി​ൽ ബാ​റ്റ് തു​ട​ങ്ങി‍​യ ഓ​സ്ട്രേ​ലി​യ​യ്ക്ക് ര​ണ്ട് വി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യി. ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ സാം ​കോ​ൺ​സ്റ്റാ​സി​ന്‍റെ​യും ഉ​സ്മാ​ൻ ക്വാ​ജ​യു​ടേ​യും വി​ക്ക​റ്റു​ക​ളാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. നി​ല​വി​ൽ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 53 എ​ന്ന നി​ല​യി​ലാ​ണ് ഓ​സ്ട്രേ​ലി​യ.

മാ​ർ​ന​സ് ലെ​ബു​ഷെ​യ്നും സ്റ്റീ​വ​ൻ സ്മി​ത്തും ആ​ണ് ക്രീ​സി​ൽ. ജ​സി​പ്രീ​ത് ബും​റ​യും മു​ഹ​മ്മ​ദ് സി​റാ​ജും ആ​ണ് വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി​യ​ത്.