ക്ലാസ് മുറിയിലിരുന്ന് അശ്ലീല ചിത്രം കണ്ട് അധ്യാപകൻ; ചിരിച്ച വിദ്യാർഥിക്ക് ക്രൂരമർദനം
Sunday, December 29, 2024 4:37 AM IST
ലക്നോ: ഉത്തർപ്രദേശിലെ ഝാൻസിയിൽ ക്ലാസ് മുറിയിൽ വച്ച് മൊബൈൽ ഫോണിൽ അശ്ലീലചിത്രം കാണുന്നത് കണ്ട എട്ട് വയസുകാരനെ അധ്യാപകൻ മർദിച്ചു.
അധ്യാപകൻ അശ്ലീല ചിത്രം കാണുന്നത് കണ്ട വിദ്യാർഥികൾ ചിരിച്ചു. ഇതിൽ കുപിതനായ അധ്യാപകൻ കുൽദീപ് യാദവ് ഒരു കുട്ടിയുടെ മുടിയിൽ പിടിച്ച് തല ചുമരിൽ ഇടിപ്പിക്കുയായിരുന്നു.
അധ്യാപികനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.