ഐഎസ്എൽ: ഹൈദരാബാദ്-ഈസ്റ്റ് ബംഗാൾ മത്സരം സമനിലയിൽ
Sunday, December 29, 2024 12:38 AM IST
ഹൈദരാബാദ്: ഐഎസ്എല്ലിൽ ഹൈദരാബാദ്-ഈസ്റ്റ് ബംഗാൾ മത്സരം സമനിലയിൽ. ശനിയാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
ഗച്ചിബോളി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാൾ ആണ് ആദ്യം മുന്നിലെത്തിയത്. ജീക്സൺ സിംഗിന്റെ ഗോളിലാണ് ഈസ്റ്റ് ബംഗാൾ മുന്നിലെത്തിയത്. 64ാം മിനിറ്റിലാണ് താരം ഗോൾ നേടിയത്.
എന്നാൽ മത്സരം തീരാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ മനോജ് മുഹമ്മദ് ഹൈദരാബാദ് എഫ്സിയെ ഒപ്പമെത്തിച്ചു. പിന്നീട് ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല. ഇതോടെ മത്സരം സമനിലയിൽ അവസാനിച്ചു.
ഈസ്റ്റ് ബംഗാളിന് 14 പോയിന്റും ഹൈദരാബാദിന് എട്ട് പോയിന്റും ആണുള്ളത്.