മാ​ഹി: പു​തു​ച്ചേ​രി​യി​ൽ ഇ​ന്ധ​നി​കു​ത വ​ർ​ധി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് മാ​ഹി​യു​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ഇ​ന്ധ​ന നി​ര​ക്ക് കൂ​ടു​ന്നു. ജ​നു​വ​രി ഒ​ന്ന് മു​ത​ൽ പു​തു​ക്കി​യ നി​ര​ക്ക് പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

നി​ല​വി​ൽ മാ​ഹി​യി​ൽ പെ​ട്രോ​ളി​ന് 13.32 ശ​ത​മാ​നം നി​കു​തി എ​ന്ന​ത് 15.74 ശ​ത​മാ​ന​മാ​യും ഡീ​സ​ലി​ന്‍റേ​ത് 6.91 എ​ന്ന​തി​ൽ​നി​ന്ന് 9.52 ശ​ത​മാ​ന​വു​മാ​യാ​ണ് കൂ​ട്ടി​യ​ത്. ഇ​തോ​ടെ ലി​റ്റ​റി​ന് നാ​ലു രൂ​പ​യോ​ളം കൂ​ടും.

നി​ല​വി​ൽ മാ​ഹി​യി​ലെ പെ​ട്രോ​ൾ വി​ല ലി​റ്റ​റി​ന് 91.92 രൂ​പ​യും ഡീ​സ​ലി​ന് 81.90 രൂ​പ​യു​മാ​ണ്. കേ​ര​ള​ത്തി​ൽ പെ​ട്രോ​ൾ വി​ല 105.89 രൂ​പ​യും ഡീ​സ​ലി​ന് 94.91 രൂ​പ​യു​മാ​ണ്. കേ​ര​ള​ത്തെ അ​പേ​ക്ഷി​ച്ച് മാ​ഹി​യി​ൽ13 രൂ​പ​യു​ടെ കു​റ​വു​ണ്ട്.