എരഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു; രണ്ട് പേരെ കാണാതായി
Saturday, December 28, 2024 3:49 PM IST
കാസര്‍ഗോഡ്: കാനത്തൂര്‍ എരഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. രണ്ട് പേരെ കാണാതായി. ഇവർക്കായി തെരച്ചിൽ നടത്തിവരികയാണ്.
എരഞ്ഞിപ്പുഴ സ്വദേശി സിദ്ദിഖിന്റെ മകൻ റിയാസ് (17)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന യാസീന്‍ (13), സമദ് (13) എന്നിവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് റിയാസിന്റെ മൃതദേഹം കണ്ടെത്തിയത്.