രാജസ്ഥാനിൽ മൂന്ന് വയസുകാരി കുഴൽക്കിണറിൽ വീണു, രക്ഷാപ്രവർത്തനം ആറ് ദിവസം പിന്നിട്ടു
Saturday, December 28, 2024 3:33 PM IST
ജയ്പുർ: രാജസ്ഥാനിൽ വീണ്ടും കുഴൽക്കിണർ അപകടം. രാജസ്ഥാനിലെ കോട്പുട്ലിയിലാണ് മൂന്ന് വയസുകാരി കുഴൽക്കിണറിൽ വീണത്. തിങ്കളാഴ്ച അച്ഛനൊപ്പം കൃഷിയിടത്തിലെത്തിയ ചേദ്ന എന്ന കുട്ടി കളിക്കുന്നതിനിടെയാണ് കുഴൽക്കിണറിൽ വീണത്.
സംഭവം നടന്ന് 116 മണിക്കൂറായിട്ടും കുട്ടിയെ പുറത്തെടുക്കാനായിട്ടില്ല. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കുട്ടിയ്ക്ക് വെള്ളവും ഭക്ഷണവും എത്തിക്കാന്‍ സാധിക്കാത്തതിനാല്‍ ഓക്സിജന്‍ മാത്രം നല്‍കിയാണ് ജീവന് നിലനിര്‍ത്തുന്നത്.
150 അടി താഴ്ച്ചയിലാണ് കുട്ടി കുഴല്‍കിണറില്‍ തങ്ങിനില്ക്കുന്നത്. നിലവില്‍ കുട്ടിയുടെ ആരോഗ്യസ്ഥിതി കുഴിയിലേക്ക് ഇറക്കിയ കാമറയിലൂടെ നിരീക്ഷിച്ചാണ് വിദഗ്ധസംഘം വിലയിരുത്തുന്നത്.