കാ​സ​ർ​ഗോ​ഡ്: പെ​രി​യ​യി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ കൊ​ല​പ്പെ​ടു​ത്തി​യ​തും പ്ര​തി​ക​ളെ ര​ക്ഷ​പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​തും സി​പി​എ​മ്മും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. കൊ​ല​പാ​ത​ക​ത്തി​ന്‍റെ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​ത് സി​പി​എ​മ്മാ​ണെ​ന്ന് സ​തീ​ശ​ൻ പ്ര​തി​ക​രി​ച്ചു.

തെ​ളി​വ് ന​ശി​പ്പി​ച്ച​തും ആ​യു​ധ​ങ്ങ​ള്‍ ഒ​ളി​പ്പി​ച്ച​തും സി​പി​എ​മ്മാ​ണ്. പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​ൻ പോ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ചും ശ്ര​മം ന​ട​ത്തി. തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കാ​നും സ​ർ​ക്കാ​ർ കൂ​ട്ടു​നി​ന്നെ​ന്നും സ​തീ​ശ​ൻ ആ​രോ​പി​ച്ചു.

കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളോ​ടും കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ത്തോ​ടും മു​ഖ്യ​മ​ന്ത്രി​യും പാ​ര്‍​ട്ടി സെ​ക്ര​ട്ട​റി​യും മാ​പ്പ് പ​റ​യ​ണം. പ​ത്ത് പ്ര​തി​ക​ളെ വെ​റു​തേ വി​ട്ട സം​ഭ​വ​ത്തി​ല്‍ കു​ടും​ബ​വു​മാ​യി ആ​ലോ​ചി​ച്ച് അ​പ്പീ​ല്‍ ന​ല്‍​കു​മെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

പെ​രി​യ​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ കൃ​പേ​ഷി​നെ​യും ശ​ര​ത് ലാ​ലി​നെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ 14 പ്ര​തി​ക​ള്‍ കു​റ്റ​ക്കാ​രാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. കൊ​ച്ചി​യി​ലെ പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി​യു​ടേ​താ​ണ് വി​ധി. കേ​സി​ൽ ജ​നു​വ​രി മൂ​ന്നി​ന് ശി​ക്ഷാ​വി​ധി പ്ര​ഖ്യാ​പി​ക്കും.

സി​പി​എം നേ​താ​ക്ക​ൾ അ​ട​ക്കം കേ​സി​ൽ 24 പ്ര​തി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഒ​ന്ന് മു​ത​ല്‍ എ​ട്ട് വ​രെ​യു​ള്ള പ്ര​തി​ക​ള്‍​ക്കെ​തി​രേ കൊ​ല​പാ​ത​ക​ക്കു​റ്റം തെ​ളി​ഞ്ഞു. 20-ാം പ്ര​തി മു​ന്‍ എം​എ​ല്‍​എ കെ.​വി.​കു​ഞ്ഞി​രാ​മ​ന്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ കു​റ്റ​ക്കാ​രാ​ണെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. 10 പ്ര​തി​ക​ളെ കോ​ട​തി വെ​റു​തേ വി​ട്ടു. 9,11,12,13,16,18,17,19, 23,24 എ​ന്നീ പ്ര​തി​ക​ളെ​യാ​ണ് കു​റ്റ​വി​മു​ക്ത​രാ​ക്കി​യ​ത്.