കടുത്ത ശിക്ഷ നല്കണം; പൊട്ടിക്കരഞ്ഞ് കൃപേഷിന്റെയും ശരത്ലാലിന്റെയും അമ്മമാർ
Saturday, December 28, 2024 1:14 PM IST
കാസർഗോഡ്: പെരിയാ കേസിലെ വിധി കേട്ട് പൊട്ടിക്കരഞ്ഞ് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്ലാലിന്റെയും അമ്മമാർ. ഒന്നും പറയാൻ കഴിയുന്നില്ലെന്നും നീതി കിട്ടിയെന്നാണ് തോന്നുന്നതെന്നും കൃപേഷിന്റെ അമ്മ ബാലാമണി പ്രതികരിച്ചു.
ഈ ദിവസത്തിന് വേണ്ടിയാണ് കാത്തിരുന്നത്. പ്രതികൾക്ക് കടുത്ത ശിക്ഷ കിട്ടണമെന്നാണ് ആഗ്രഹം. കേസ് അട്ടിമറിക്കാൻ സർക്കാർ കുറേ കളി കളിച്ചതായും ബാലാമണി ആരോപിച്ചു.
കേസിൽ എല്ലാ പ്രതികൾക്കു കടുത്ത ശിക്ഷ കിട്ടണമെന്ന് ശരത്ലാലിന്റെ അമ്മ ലത പറഞ്ഞു. എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു.
കോടതിയെ വിശ്വസിക്കുന്നു. കടുത്തശിക്ഷ കിട്ടാൻ പ്രാർഥിക്കുന്നതായും ലത പറഞ്ഞു.