കൊ​ച്ചി: പെ​രി​യ​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ കൃ​പേ​ഷി​നെ​യും ശ​ര​ത് ലാ​ലി​നെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളു​ടെ ര​ക്ഷാ​ധി​കാ​രി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​ന്ന് ഷാ​ഫി പ​റ​മ്പി​ൽ എം​പി.

പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​ൻ അ​ന്ന​ത്തെ അ​ന്വേ​ഷ​ണ സം​ഘം ശ്ര​മി​ച്ചെ​ന്നും സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ൽ നി​ന്ന് പ്ര​തി​ക​ൾ​ക്ക് വേ​ണ്ടി പ​ണം ഒ​ഴു​കി​യെ​ന്നും ഷാ​ഫി പ​റ​മ്പി​ൽ ആ​രോ​പി​ച്ചു. കൊ​ല​പാ​ത​ക​ത്തി​ൽ നി​ന്ന് സി​പി​എ​മ്മി​ന് ഒ​ളി​ച്ചോ​ടാ​നാ​കി​ല്ലെ​ന്നും ഷാ​ഫി പ​റ​ഞ്ഞു.

പെ​രി​യ​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ കൃ​പേ​ഷി​നെ​യും ശ​ര​ത് ലാ​ലി​നെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ 14 പ്ര​തി​ക​ള്‍ കു​റ്റ​ക്കാ​രാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. കൊ​ച്ചി​യി​ലെ പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി​യു​ടേ​താ​ണ് വി​ധി. കേ​സി​ൽ ജ​നു​വ​രി മൂ​ന്നി​ന് ശി​ക്ഷാ​വി​ധി പ്ര​ഖ്യാ​പി​ക്കും.

സി​പി​എം നേ​താ​ക്ക​ൾ അ​ട​ക്കം കേ​സി​ൽ 24 പ്ര​തി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഒ​ന്ന് മു​ത​ല്‍ എ​ട്ട് വ​രെ​യു​ള്ള പ്ര​തി​ക​ള്‍​ക്കെ​തി​രേ കൊ​ല​പാ​ത​ക​ക്കു​റ്റം തെ​ളി​ഞ്ഞു. 20-ാം പ്ര​തി മു​ന്‍ എം​എ​ല്‍​എ കെ.​വി.​കു​ഞ്ഞി​രാ​മ​ന്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ കു​റ്റ​ക്കാ​രാ​ണെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. 10 പ്ര​തി​ക​ളെ കോ​ട​തി വെ​റു​തേ വി​ട്ടു. 9,11,12,13,16,18,17,19, 23,24 എ​ന്നീ പ്ര​തി​ക​ളെ​യാ​ണ് കു​റ്റ​വി​മു​ക്ത​രാ​ക്കി​യ​ത്.