ന്യൂ​ഡ​ൽ​ഹി: മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഡോ.മ​ൻ​മോ​ഹ​ൻ സിം​ഗ് (92) അ​ന്ത​രി​ച്ചു. രാ​ത്രി എ​ട്ടി​ന് ഡ​ൽ​ഹി​യി​ലെ വ​സ​തി​യി​ൽ കു​ഴ​ഞ്ഞു വീ​ണ അ​ദ്ദേ​ഹ​ത്തെ എ​യിം​സി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും രാ​ത്രി 9.51ന് ​മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

പ്രി​യ​ങ്കാ ഗാ​ന്ധി ഉ​ൾ​പ്പ​ടെ​യു​ള്ള കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ആ​ശു​പ​ത്രി​യി​ലെ​ത്തി. 2004 മു​ത​ൽ 2014 വ​രെ രാ​ജ്യം ഭ​രി​ച്ച യു​പി​എ സ​ർ​ക്കാ​രി​ൽ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ രാ​ജ്യ​സ​ഭ​യി​ലെ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച ശേ​ഷം വി​ശ്ര​മ​ജീ​വി​തം ന​യി​ക്കു​ക​യാ​യി​രു​ന്നു.

1932 സെ​പ്റ്റം​ബ​ർ 26ന് ​പാ​ക്കി​സ്ഥാ​നി​ലെ പ​ഞ്ചാ​ബി​ലെ ഗാ​ഹി​ൽ, സി​ഖ് കു​ടും​ബ​ത്തി​ലാ​യി​രു​ന്നു ജ​ന​നം. 1991ൽ ​ന​ര​സിം​ഹ​റാ​വു സ​ർ​ക്കാ​രി​ൽ ധ​ന​മ​ന്ത്രി​യാ​യി എ​ത്തി​യ അ​ദ്ദേ​ഹം ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​ത്തി​ൽ നി​ന്ന് ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​ലെ​ത്തി​യ ആ​ദ്യ വ്യ​ക്തി​യു​മാ​ണ്.

1998 മു​ത​ൽ 2004 വ​രെ രാ​ജ്യ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​വാ​യും അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ആ​സൂ​ത്ര​ണ ക​മ്മീ​ഷ​ൻ ഉ​പാ​ധ്യ​ക്ഷ​ൻ, റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​ർ,യു​ജി​സി അ​ധ്യ​ക്ഷ പ​ദ​വി​യി​ലും അ​ദ്ദേ​ഹം സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

1987ൽ ​രാ​ജ്യം അ​ദ്ദേ​ഹ​ത്തെ പ​ത്മ​വി​ഭൂ​ഷ​ൺ ന​ൽ​കി ആ​ദ​രി​ച്ചു. ഭാ​ര്യ: ഗു​ർ​ശ​ര​ൺ കൗ​ർ. മ​ക്ക​ൾ: ഉ​പി​ന്ദ​ർ സിം​ഗ്, ദ​മ​ൻ സിം​ഗ്, അ​മൃ​ത് സിം​ഗ്.