എംടിക്ക് നിത്യസ്മാരകം വേണം: എം.കെ.രാഘവൻ
Thursday, December 26, 2024 7:30 PM IST
കോഴിക്കോട്: എം.ടി.വാസുദേവൻ നായർക്ക് കോഴിക്കോട്ട് സ്മാരകം വേണമെന്ന് എം.കെ.രാഘവൻ എംപി. സ്മാരകം നിർമിക്കുന്ന കാര്യം സർക്കാർ ഗൗരവമായി ആലോചിക്കണമെന്നും എംപി പറഞ്ഞു.
മലയാള ഭാഷയുടെ സുകൃതവുമാണദ്ദേഹം. എംടിയുടെ ഭാഷാ ശൈലി അദ്ദേഹത്തിന് മാത്രം ചെയ്യാൻ പറ്റുന്നതാണ്. വായിച്ചാലും വായിച്ചാലും മതിവരാത്ത രചനകളാണ് അദ്ദേഹത്തിന്റേത്.
മലയാള ഭാഷയ്ക്ക് വേണ്ടി അദ്ദേഹം തുടങ്ങി വെച്ച പ്രവർത്തനങ്ങൾ പൂർത്തീകരിക്കണമെന്നും എംടി അനുസ്മരണത്തിൽ എം.കെ.രാഘവൻ എംപി പറഞ്ഞു.