ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ കോ​ൺ​ഗ്ര​സും ആം​ആ​ദ്മി പാ​ർ​ട്ടി​യും ത​മ്മി​ലു​ള്ള വാ​ക് പോ​ര് മു​റു​കു​ന്നു. ത​ങ്ങ​ൾ​ക്കെ​തി​രെ നി​ല​പാ​ടെ​ടു​ത്ത അ​ജ​യ് മാ​ക്ക​നെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ങ്കി​ൽ ഇ​ന്ത്യാ സ​ഖ്യ​ത്തി​ൽ നി​ന്ന് കോ​ൺ​ഗ്ര​സി​നെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് എ​എ​പി വ്യ​ക്ത​മാ​ക്കി.

2013ൽ 40 ​ദി​വ​സ​ത്തെ കേ​ജ​രി​വാ​ൾ സ​ർ​ക്കാ​രി​നെ പി​ന്തു​ണ​ച്ച​താ​ണ് ദേ​ശീ​യ​ത​ല​സ്ഥാ​ന​ത്ത് പാ​ർ​ട്ടി ദു​ർ​ബ​ല​മാ​കാ​നു​ള്ള പ്ര​ധാ​ന കാ​ര​ണ​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം അ​ജ​യ് മാ​ക്ക​ൻ പ​റ​ഞ്ഞി​രു​ന്നു. എ​എ​പി​യു​മാ​യി കൂ​ട്ടു​കൂ​ടു​ന്ന​തി​ലെ തെ​റ്റു തി​രു​ത്തേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഫെ​ബ്രു​വ​രി​യി​ൽ ഡ​ൽ​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ ബി​ജെ​പി​ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ടാ​ണ് കോ​ൺ​ഗ്ര​സ് എ​ടു​ക്കു​ന്ന​ത് എ​ന്നും ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​തി​ഷി​യും എ​എ​പി രാ​ജ്യ​സ​ഭാ എം​പി സ​ഞ്ജ​യ് സിം​ഗും ആ​രോ​പി​ച്ചു.