എം.ടി ഒരു നക്ഷത്രമായിരുന്നു, അദ്ദേഹം വഴികാട്ടിയാണ്: ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ
Thursday, December 26, 2024 12:03 PM IST
കോഴിക്കോട്: എം.ടി അനശ്വരനാണെന്ന് കോഴിക്കോട് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ. എം.ടി ഒരു നക്ഷത്രമായിരുന്നു. ക്രിസ്മസ് രാത്രിയിലാണ് അദ്ദേഹം മരിച്ചത്. നക്ഷത്രം വഴികാട്ടിയാണ്. അദ്ദേഹം എന്നും നമുക്കൊപ്പം ഉണ്ടാകുമെന്നും ഡോ. വർഗീസ് ചക്കാലയ്ക്കൽ കൂട്ടിച്ചേർത്തു.
കാലത്തെ അനശ്വരനാക്കിയ കലാകാരനാണ് എം.ടി. മലയാളത്തിന്റെ ശബ്ദമായി മാറി. മലയാള അക്ഷരങ്ങൾ ലോകത്തിന് മുഴുവൻ വ്യാപിപ്പിച്ചു. അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വായിച്ചാണ് താൻ വളര്‍ന്നതെന്നും അവയെല്ലാം തന്റെ ഭാഷയെ പുഷ്ടിപ്പെടുത്താൻ സഹായിച്ചെന്നും ഡോ. വര്‍ഗീസ് ചക്കാലക്കൽ അനുസ്മരിച്ചു.