വിശ്വസാഹിത്യത്തെ സ്വാംശീകരിച്ച മലയാളത്തിലെ എഴുത്തുകാരൻ: എം.ടിയെ അനുസ്മരിച്ച് ശ്രീധരൻപിള്ള
Thursday, December 26, 2024 9:53 AM IST
തിരുവനന്തപുരം: വിശ്വസാഹിത്യത്തെ നെഞ്ചിലേറ്റിയ, സ്വാംശീകരിച്ച മലയാളത്തിലെ എഴുത്തുകാരനാണ് എം.ടിയെന്ന് ബിജെപി നേതാവും ഗോവ ഗവർണറുമായ പി.എസ്. ശ്രീധരൻപിള്ള. മൗനത്തിന് വ്യാഖ്യാനം നൽകാൻ ശ്രമിച്ചാൽ അതിനുള്ള വ്യക്തിത്വമാണ് എം.ടി. ഒരു പുരുഷായുസ് മുഴുവൻ പൂർണമാക്കിക്കൊണ്ടാണ് അദ്ദേഹം കടന്നുപോകുന്നതെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു.
സാമൂഹിക പ്രതിബദ്ധയുള്ള എഴുത്തുകാരനായിരുന്നു അദ്ദേഹം. താൻ എന്തെങ്കിലും എഴുതിയിട്ടുണ്ടെങ്കിൽ അതിനുള്ള പ്രചോദനം എം.ടിയാണ്. തന്നോട് വലിയ വാത്സല്യമായിരുന്നുവെന്നും ശ്രീധരൻപിള്ള അനുസ്മരിച്ചു.