കോ​ഴി​ക്കോ​ട്: എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രു​ടെ വി​യോ​ഗ​ത്തി​ലു​ടെ കേ​ര​ള​ത്തി​ന് നി​ക​ത്താ​ൻ ആ​വാ​ത്ത ന​ഷ്ട​മാ​ണ് സം​ഭ​വി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. മ​ത​നി​ര​പേ​ക്ഷ​ത​യ്ക്കാ​യി അ​ദ്ദേ​ഹം എ​പ്പോ​ഴും നി​ല​കൊ​ണ്ടു​വെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​സ്കാ​രം ന​ട​ത്ത​ണ​മെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. അ​തി​നാ​യി കു​ടും​ബ​വു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​ക​യാ​ണെ​ന്നും മ​ന്ത്രി റി​യാ​സ് അ​റി​യി​ച്ചു.

എം​ടി സം​സാ​രി​ച്ചി​ല്ലെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഒ​രോ ച​ല​ന​ങ്ങ​ളും ഒ​രോ സ​ന്ദേ​ശ​മാ​യി​രു​ന്നു. വ്യ​ക്തി​പ​ര​മാ​യി താ​ൻ വി​ദ്യാ​ർ​ഥി രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​നി​ടെ നി​ര​ന്ത​രം എം.​ടി​യു​ടെ വീ​ട്ടി​ൽ എ​ത്തി​യി​രു​ന്നു. എ​ല്ലാ വി​ഷ​യ​ത്തി​ലും അ​ദ്ദേ​ഹ​ത്തി​ന് കൃ​ത്യ​മാ​യ നി​ല​പാ​ട് ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും റി​യാ​സ് അ​നു​സ്മ​രി​ച്ചു.