മെൽബൺ ടെസ്റ്റ്: ഓസ്ട്രേലിയയ്ക്ക് മികച്ച തുടക്കം
Thursday, December 26, 2024 6:48 AM IST
മെൽബൺ: ബോർഡർ ഗവാസ്കർ ട്രോഫി ടെസ്റ്റ് പരന്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയയ്ക്ക് മികച്ച തുടക്കം. ടോസ് നേടി ബാറ്റിംഗ് തുടങ്ങിയ ഓസീസ് ഒരു വിക്കറ്റ് നഷ്ടത്തിൽ 103 എന്ന നിലയിലാണ് .
ഓസീസിന് വേണ്ടി അരങ്ങേറ്റം കുറിച്ച സാം കോൺസ്റ്റസ് ആണ് മികച്ച തുടക്കം ഓസീസിന് നൽകിയത്. അർദ്ധസെഞ്ചുറി നേടിയ കോൺസ്റ്റസ് 60 റൺസ് എടുത്താണ് പുറത്തായത്.
ഉസ്മാൻ ക്വാജയും മാർനസ് ലെബുഷെയ്നും ആണ് ക്രീസിൽ. രവീന്ദ്ര ജഡേജയാണ് കോൺസ്റ്റസിന്റെ വിക്കറ്റെടുത്തത്.