പാലക്കാട് വീട് വാടകയ്ക്കെടുത്ത് കഞ്ചാവ് വിൽപ്പന നടത്തിയ യുവാക്കൾ പിടിയിൽ
Thursday, December 26, 2024 5:10 AM IST
പാലക്കാട്: വീട് വാടകയ്ക്കെടുത്ത് കഞ്ചാവ് വിൽപ്പന നടത്തിയ യുവാക്കൾ പിടിയിൽ. പാലക്കാട് പുതുനഗരത്ത് ആണ് സംഭവം.
കൊടുവായൂ൪ സ്വദേശികളായ അൽത്താഫ് അലി, ആഷിഖ് എന്നിവരാണ് പിടിയിലായത്. വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 18 കിലോ കഞ്ചാവ് ഇവരിൽനിന്ന് പിടിച്ചെടുത്തു.
പ്രതികൾ വീട് വാടകക്കെടുത്ത് കഞ്ചാവ് വിൽപ്പന നടത്തുന്നുവെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.