പാലക്കാട്ട് സ്കൂട്ടർ യാത്രികനെ ഇടിച്ചിട്ട ശേഷം ടാങ്ക൪ ലോറി നി൪ത്താതെ പോയി; യുവാവിന് പരിക്ക്
Thursday, December 26, 2024 2:02 AM IST
പാലക്കാട്: കഞ്ചിക്കോട് സ്കൂട്ടർ യാത്രികനെ ഇടിച്ചിട്ട ശേഷം ടാങ്ക൪ ലോറി നി൪ത്താതെ പോയി. അപകടത്തിൽ സ്കൂട്ടർ യാത്രികന് പരിക്കേറ്റു.
അകത്തേത്തറ സ്വദേശി ജയസൂര്യ (20) യ്ക്കാണ് പരിക്കേറ്റത്. സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന ഇയാളെ ഇടിച്ചിട്ട ശേഷം ടാങ്ക൪ ലോറി നി൪ത്താതെ പോകുകയായിരുന്നു. യുവാവിന്റെ കൈയ്ക്കും കാലിനും മുഖത്തും പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഇടിച്ചശേഷം നിര്‍ത്താതെ പോയ ടാങ്കര്‍ ലോറിക്കായി അന്വേഷണം ആരംഭിച്ചു.