തി​രു​വ​ന​ന്ത​പു​രം: ഒ​രു ജ​ന​ത​യാ​കെ മാ​തൃ​ഭാ​ഷ എ​ങ്ങ​നെ എ​ഴു​ത​ണം, എ​ങ്ങ​നെ പ​റ​യ​ണം എ​ന്ന് ഒ​രു പേ​ന​യു​ടെ ബ​ലം കൊ​ണ്ട് നി​ര്‍​ണ​യി​ക്കാ​ന്‍ ക​ഴി​ഞ്ഞ മ​നു​ഷ്യ​നാ​ണ് എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ.

മ​ല​യാ​ള​ത്തി​ന്‍റെ പു​ണ്യ​വും നി​റ​വി​ള​ക്കു​മാ​യി നി​റ​ഞ്ഞു നി​ന്ന എം.​ടി. രാ​ജ്യ​ത്തി​ന്‍റെ ഔ​ന്ന​ത്യ​മാ​യി​രു​ന്നു. മ​ല​യാ​ള ഭാ​ഷ​യു​ടെ ഇ​തി​ഹാ​സം. സ്വ​ന്തം ജീ​വി​തം കൊ​ണ്ട് അ​ദ്ദേ​ഹം തീ​ര്‍​ത്ത​ത് കേ​ര​ള​ത്തി​ന്‍റെ ത​ന്നെ സാം​സ്‌​കാ​രി​ക ച​രി​ത്ര​മാ​ണ്.

ഈ ​വി​യോ​ഗം ഞ​ങ്ങ​ളെ അ​നാ​ഥ​മാ​ക്കു​ന്നു. ദുഃ​ഖം ഘ​നീ​ഭ​വി​ക്കു​ന്നു. സ​ങ്ക​ടം ക​ട​ലാ​കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം അ​നു​ശോ​ചി​ച്ചു.

രാ​ത്രി പ​ത്തോ​ടെ കോ​ഴി​ക്കോ​ട് ബേ​ബി മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ ആ​യി​രു​ന്നു മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ സാ​ഹി​ത്യ​കാ​ര​ൻ എം.​ടി വാ​സു​ദേ​വ​ൻ നാ​യ​രു​ടെ അ​ന്ത്യം.

ശ്വ​സ​ന, ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്നു ഡി​സം​ബ​ർ 15നാ​ണ് എം.​ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ രോ​ഗ​ങ്ങ​ളെ തു​ട​ർ​ന്ന് ഏ​റെ നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

എം.​ടി​യു​ടെ കോ​ഴി​ക്കോ​ട്ടെ വീ​ട്ടി​ൽ മാ​ത്ര​മാ​യി​രി​ക്കും പൊ​തു​ദ​ർ​ശ​നം എ​ന്നാ​ണ് വി​വ​രം. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് സം​സ്കാ​രം. കോ​ഴി​ക്കോ​ട് മാ​വൂ​ർ റോ​ഡി​ലെ ശ്മ​ശാ​ന​ത്തി​ലാ​ണ് സം​സ്കാ​രം ന​ട​ക്കു​ക.