കോ​ഴി​ക്കോ​ട്: സാ​ഹി​ത്യ​കാ​ര​ൻ എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ (91) അ​ന്ത​രി​ച്ചു. രാ​ത്രി പ​ത്തോ​ടെ കോ​ഴി​ക്കോ​ട് ബേ​ബി മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ ആ​യി​രു​ന്നു അ​ന്ത്യം.

ശ്വ​സ​ന, ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്നു ഡി​സം​ബ​ർ 15നാ​ണ് എം.​ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ രോ​ഗ​ങ്ങ​ളെ തു​ട​ർ​ന്ന് ഏ​റെ നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

എം.​ടി​യു​ടെ കോ​ഴി​ക്കോ​ട്ടെ വീ​ട്ടി​ൽ മാ​ത്ര​മാ​യി​രി​ക്കും പൊ​തു​ദ​ർ​ശ​നം. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് സം​സ്കാ​രം. കോ​ഴി​ക്കോ​ട് മാ​വൂ​ർ റോ​ഡി​ലെ ശ്മ​ശാ​ന​ത്തി​ലാ​ണ് സം​സ്കാ​രം ന​ട​ക്കു​ക.

ടി. ​നാ​രാ​യ​ണ​ൻ നാ​യ​രു​ടെ​യും അ​മ്മാ​ളു അ​മ്മ​യു​ടെ​യും മ​ക​നാ​യി 1933 ജൂ​ലൈ 15ന് ​കൂ​ട​ല്ലൂ​രി​ലാ​ണ് എം.​ടി ജ​നി​ച്ച​ത്. മ​ല​മ​ക്കാ​വ് എ​ലി​മെ​ന്‍റ​റി സ്കൂ​ൾ, കു​മ​ര​നെ​ല്ലൂ​ർ ഹൈ​സ്ക്കൂ​ൾ, പാ​ല​ക്കാ​ട് ഗ​വ​ൺ​മെ​ന്‍റ് വി​ക്ടോ​റി​യ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു വി​ദ്യാ​ഭ്യാ​സം. അ​ധ്യാ​പ​ക​നാ​യി ഔ​ദ്യോ​ഗി​ക​ജീ​വി​ത​മാ​രം​ഭി​ച്ചു.

നോ​വ​ലി​സ്റ്റ്, ചെ​റു​ക​ഥാ​കൃ​ത്ത്, തി​ര​ക്ക​ഥാ​ര​ച​യി​താ​വ്, ച​ല​ച്ചി​ത്ര​സം​വി​ധാ​യ​ക​ൻ, പ​ത്രാ​ധി​പ​ർ എ​ന്നീ നി​ല​ക​ളി​ൽ പ്ര​സി​ദ്ധ​നാ​ണ് എം.​ടി. 1956 മു​ത​ൽ 1968 വ​രെ മാ​തൃ​ഭൂ​മി ആ​ഴ്‌​ച​പ്പ​തി​പ്പി​ന്‍റെ സ​ഹ​പ​ത്രാ​ധി​പ​ർ, പി​ന്നെ പ്ര​ധാ​ന​പ​ത്രാ​ധി​പ​ർ. 1981-ൽ ​വി​ര​മി​ച്ചു. വീ​ണ്ടും 1988ൽ ​മാ​തൃ ഭൂ​മി പീ​രി​യോ​ഡി​ക്ക​ൽ​സ് എ​ഡി​റ്റ​റാ​യി ജോ​ലി ചെ​യ്തു.

ആ​ദ്യ​ത്തെ ക​ഥ 1948-ൽ ​പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. മ​ല​യാ​ള​ക​ഥാ- നോ​വ​ൽ സാ​ഹി​ത്യ​രം​ഗ​ത്തു ത​ന​താ​യ ഒ​രു മാ​ർ​ഗം​തു​റ​ന്ന എം.​ടി​യു​ടെ ര​ച​ന​ക​ൾ സാ​മൂ​ഹി​ക ബ​ന്ധ​ങ്ങ​ളി​ലെ പൊ​രു​ത്ത​ക്കേ​ടു​ക​ളും ത​ക​ർ​ച്ച​ക​ളും ദു​ര​ന്ത ങ്ങ​ളും ചി​ത്രീ​ക​രി​ക്കു​ന്ന​വ​യാ​ണ്.

കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡു​ക​ൾ ല​ഭി​ച്ച നാ​ലു​കെ​ട്ട് (നോ​വ​ൽ), കി​ളി​വാ​തി​ലി​ലൂ​ടെ (ഉ​പ​ന്യാ​സം), ഗോ​പു​ര​ന​ട​യി​ൽ (നാ​ട​കം), കേ​ന്ദ്ര​സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ് നേ​ടി​യ കാ​ലം, വ​യ​ലാ​ർ അ​വാ​ർ​ഡ് നേ​ടി​യ ര​ണ്ടാ​മൂ​ഴം, ഓ​ട​ക്കു​ഴ​ൽ അ​വാ​ർ​ഡ് നേ​ടി​യ വാ​ന​പ്ര​സ്ഥം, അ​സു​ര​വി​ത്ത്, വി​ലാ​പ​യാ​ത്ര, മ​ഞ്ഞ്, പാ​തി​രാ​വും പ​ക​ൽ​വെ​ളി​ച്ച​വും, ആ​ൾ​ക്കൂ​ട്ട​ത്തി​ൽ ത​നി​യെ, മ​നു​ഷ്യ​ർ നി​ഴ​ലു​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് മു​ഖ്യ​കൃ​തി​ക​ൾ. കൃ​തി​ക​ൾ പ​ല​തും ഇ​ന്ത്യ​ൻ​ഭാ​ഷ​ക​ളി​ലും വി​ദേ​ശ​ഭാ​ഷ​ക​ളി​ലും പ​രി​ഭാ​ഷ ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

നി​ർ​മാ​ല്യം, ബ​ന്ധ​നം, വാ​രി​ക്കു​ഴി, മ​ഞ്ഞ്, ക​ട​വ് എ​ന്നീ ചി​ത്ര​ങ്ങ​ൾ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്തു. ഇ​രു​ട്ടി​ന്‍റെ ആ​ത്മാ​വ്, ന​ഗ​ര​മേ ന​ന്ദി, വി​ൽ​ക്കാ​നു​ണ്ട് സ്വ‌​പ്ന​ങ്ങ​ൾ, പ​ഞ്ചാ​ഗ്നി, ഒ​രു വ​ട​ക്ക​ൻ വീ​ര​ഗാ​ഥ, ഓ​ള​വും തീ​ര​വും തു​ട​ങ്ങി അ​നേ​കം ച​ല​ച്ചി​ത്ര​ങ്ങ​ൾ​ക്കു തി​ര​ക്ക​ഥ​യെ​ഴു​തി.

കേ​ന്ദ്ര ഫി​ലിം സെ​ൻ​സ​ർ ബോ​ർ​ഡ്, പൂ​നെ​യി​ലെ ഫി​ലിം ആ​ൻ​ഡ് ടി​വി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഗ​വേ​ണിം​ഗ് ബോ​ഡി എ​ന്നി​വ​യി​ൽ അം​ഗ​മാ​യി​രു​ന്ന എം.​ടി ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ വി​സി​റ്റിം​ഗ് പ്ര​ഫ​സ​റു​മാ​യി​രു​ന്നു. കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​യും മ​ഹാ​ത്മാ ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​യും നേ​താ​ജി സു​ഭാ​ഷ് ഓ​പ്പ​ണ്‍ സ​ർ​വ​ക​ലാ​ശാ​ല യു​ടേ​യും ഓ​ണ​റ​റി ഡോ​ക്ട​റേ​റ്റ് ല​ഭി​ച്ചി​ട്ടു​ണ്ട്.

ഓ​ള​വും തീ​ര​വും, നി​ർ​മാ​ല്യം, പ​ഞ്ചാ​ഗ്നി, ന​ഖ​ക്ഷ​ത​ങ്ങ​ൾ, ഒ​രു വ​ട​ക്ക​ൻ വീ​ര​ഗാ​ഥ, പെ​രു​ന്ത​ച്ച​ൻ, ക​ട​വ്, പ​രി​ണ​യം, ദ​യ, പ​ഴ​ശ്ശി​രാ​ജ എ​ന്നീ സി​നി​മ​ക​ൾ മി​ക​ച്ച തി​ര​ക്ക​ഥ​ക​ൾ​ക്കു​ള്ള സം​സ്ഥാ​ന പു​ര​സ്കാ​രം നേ​ടി.

ഓ​പ്പോ​ൾ, അ​നു​ബ​ന്ധം, ആ​രൂ​ഢം, സു​കൃ​തം എ​ന്നീ സി​നി​മ​ക​ൾ​ക്കു മി​ക​ച്ച ക​ഥ യ്ക്കു​ള്ള സം​സ്ഥാ​ന പു​ര​സ്കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. നി​ർ​മാ​ല്യ​ത്തി​നു മി​ക​ച്ച ചി​ത്ര​ത്തി​നും മി​ക​ച്ച സം​വി​ധാ​യ​ക​നു​മു​ള്ള സം​സ്ഥാ​ന​പു​ര​സ്കാ​രം ല​ഭി​ച്ചു.