ചെറുതുരുത്തിയിൽ യുവാവിനെ അടിച്ചുകൊന്ന് പുഴയിൽ തള്ളി; ആറു പേർ പിടിയിൽ
Wednesday, December 25, 2024 9:59 PM IST
തൃശൂർ: ചെറുതുരുത്തിയിൽ യുവാവിനെ അടിച്ചുകൊന്നു. നിലമ്പൂർ വഴിക്കടവ് സ്വദേശി സൈനുൽ ആബിദ് (39) ആണ് മരിച്ചത്.
യുവാവിന്റെ മൃതദേഹം പ്രതികൾ പുഴയിൽ തള്ളി. സംഭവത്തിൽ ആറു പേർ പിടിയിലായിട്ടുണ്ട്.
മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പോസ്റ്റ്മോർട്ടത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. കൊല്ലപ്പെട്ട സൈനുൽ ആബിദ് നിരവധി മോഷണ കേസുകളിൽ പ്രതിയാണ്.