കാരവാനിൽ യുവാക്കളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; മരണ കാരണം ജനറേറ്ററിൽനിന്നുള്ള വിഷപ്പുക ശ്വസിച്ചത്
Wednesday, December 25, 2024 7:53 AM IST
കോഴിക്കോട്: കാരവാനിൽ യുവാക്കളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിലെ മരണ കാരണം വിഷപ്പുക ശ്വസിച്ച്. വാഹനത്തിലെ ജനറേറ്ററിൽനിന്നുള്ള കാർബൺ മോണോക്സൈഡ് അടങ്ങിയ പുക ശ്വസിച്ചതാണ് മരണത്തിനിടയാക്കിയത്.
മലപ്പുറം വണ്ടൂർ സ്വദേശിയായ മനോജും, കാസര്‍ഗോഡ് സ്വദേശി ജോയലുമാണ് മരിച്ചത്. വിവാഹ സംഘവുമായി കണ്ണൂരിൽ പോയി മടങ്ങിയെത്തിയ ഇവർ കരിമ്പനപാലത്തിനടുത്ത് വാഹനത്തിനുള്ളില്‍ എസിയിട്ട് വിശ്രമിക്കുകയായിരുന്നു.
പിറ്റേ ദിവസം തിരിച്ചെത്താതിരുന്നതോടെ വാഹന ഉടമകൾ അന്വേഷിച്ചപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.