അമേരിക്കയിൽ ദത്തുപുത്രന്മാർക്കെതിരേ ലൈംഗികാതിക്രമം; സ്വവർഗ ദമ്പതികൾക്ക് 100 വർഷത്തെ ജയിൽ ശിക്ഷ
Wednesday, December 25, 2024 2:11 AM IST
വാഷിംഗ്ടൺ: ദത്തെടുത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ സ്വവർഗ ദമ്പതികൾക്ക് ശിക്ഷ വിധിച്ച് കോടതി. 100 വർഷത്തെ ജയിൽ ശിക്ഷയാണ് വിധിച്ചത്. ജോർജിയയിൽ നിന്നുള്ള സ്വവർഗ ദമ്പതികളായ വില്യം സുലോക്ക് (34), സക്കറി സുലോക്ക് (36) എന്നിവർക്കാണ് പരോളില്ലാതെ ശിക്ഷ വിധിച്ചതെന്ന് വാൾട്ടൺ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് അറിയിച്ചു.
12, 10 വയസുള്ള കുട്ടികളാണ് പീഡനത്തിനിരയായത്. സക്കറി സുലോക് ബാങ്ക് ജീവനക്കാരനും വില്യം ഒരു സർക്കാർ ജീവനക്കാരനുമാണ്.
മ്പതികൾ കുട്ടികളെ പതിവായി ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ നിർബന്ധിക്കുകയും ചെയ്തിരുന്നു. പരാതിയെ തുടർന്ന് പോലീസ് നടത്തിയ റെയ്ഡിൽ നിരവധി തെളിവുകൾ ലഭിച്ചു.