തൃശൂരിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
Wednesday, December 25, 2024 1:12 AM IST
തൃശൂർ: അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ എരിഞ്ഞേരിയിലാണ് സംഭവം.
മെറിൻ (75), പ്രവീൺ (50) എന്നിവരാണ് മരിച്ചത്. അസഹ്യമായ ദുർഗന്ധം വമിക്കുന്നതിനെ തുടര്‍ന്ന് നാട്ടുകാർ കൗണ്‍സിലറെ വിവരമറിയിക്കുകയായിരുന്നു.
നാല് ദിവസമായി ഇവരുടെ വീട് തുറന്നിരുന്നില്ല. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി വീട് തുറന്നപ്പോഴാണ് അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തിയത്.