തൃശൂർ കോടന്നൂരിൽ 20 അംഗ സംഘം പോലീസുകാരനെ ആക്രമിച്ചു
Tuesday, December 24, 2024 8:36 PM IST
തൃശൂർ: കോടന്നൂരിൽ 20 അംഗ സംഘം പോലീസുകാരനെ ആക്രമിച്ചു. ഒല്ലൂർ സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ റെനീഷിനെയാണ് സംഘം ആക്രമിച്ചത്.
ആക്രമണത്തിൽ റെനീഷിന്റെ കവിളെല്ലിന് പൊട്ടല്ലേറ്റു. കലുങ്കിലിരുന്ന് പോലീസുകാരൻ ആളുകളുടെ ചിത്രമെടുത്തത് സംഘം ചോദ്യം ചെയ്യുകയും തുടർന്നുണ്ടായ തർക്കം തല്ലിൽ കലാശിക്കുകയുമായിരുന്നു.
സംഭവത്തിൽ 20 പേർക്കെതിരേയും ചേർപ്പ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.