പാ​ല​ക്കാ​ട് :കു​ണ്ടൂ​ർ​ക്കു​ന്നി​ൽ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നി​ടെ മു​ക​ളി​ൽ നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ തൊ​ഴി​ലാ​ളി മ​രി​ച്ചു. ആ​റ്റാ​ശ്ശേ​രി വ​ട​ക്കേ​ക്ക​ര പു​ത്ത​ൻ വീ​ട്ടി​ൽ മോ​ഹ​ൻ ദാ​സ് (47) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ 11 ഓ​ടെ​യാ​ണ് മോ​ഹ​ൻ ദാ​സ് കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്ന് വീ​ണ​ത്. ഇ​രു നി​ല നി​ല വീ​ടി​ന്റെ മു​ക​ളി​ലെ തേ​പ്പ് ജോ​ലി​ക്കി​ടെ​യാ​ണ് മോ​ഹ​ൻ​ദാ​സും മ​റ്റൊ​രു തൊ​ഴി​ലാ​ളി​യും 26 അ​ടി താ​ഴ്ച​യി​ലേ​ക്ക് വീ​ണ​ത്.

ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ മ​ണ്ണാ​ർ​ക്കാ​ട് തെ​ങ്ക​ര കു​ലി​ക്കി​ലി​യാ​ട്ടി​ൽ വീ​ട്ടി​ൽ പ്ര​വീ​ൺ (40) വ​ട്ട​മ്പ​ലം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.