ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ഷ​നോ​ജ് വ​ധ​ക്കേ​സി​ൽ ഏ​ഴ് പ്ര​തി​ക​ൾ​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ. മു​ൻ വൈ​രാ​ഗ്യ​ത്തെ തു​ട​ർ​ന്ന് 2014 ജൂ​ലൈ നാ​ലി​നാ​യി​രു​ന്നു കൊ​ല​പാ​ത​കം.

വ​ടി​വാ​ൾ ഉ​പ​യോ​ഗി​ച്ച് വെ​ട്ടു​ക​യും ഇ​രു​മ്പ് കൂ​ടം കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചും കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തെ ഒ​പ്പം കൂ​ട്ടി​യാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്.

കേ​സി​ലെ ഒ​ന്നാം​പ്ര​തി പ്ര​ശാ​ന്തും ര​ണ്ടാം പ്ര​തി പൊ​ടി​യ​നും അ​ച്ഛ​നും മ​ക​നു​മാ​ണ്. ഇ​വ​രു​ടെ അ​യ​ൽ​വാ​സി​യാ​യി​രു​ന്നു കൊ​ല്ല​പ്പെ​ട്ട ഷ​നോ​ജ്. പ്ര​ശാ​ന്ത്, പി​താ​വ് പൊ​ടി​യ​ൻ എ​ന്ന പ്ര​സാ​ദ്, കി​ര​ൺ റോ​ഡ്രി​ഗ്സ്, അ​ജി ലാ​ൽ, ജോ​സ് ആ​ന്‍റ​ണി, അ​പ്പു, ഫി​നി​സ്റ്റ​ർ നെ​റ്റോ എ​ന്നി​വ​രാ​ണ് കേ​സി​ലെ മ​റ്റ് പ്ര​തി​ക​ൾ.