തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ വീ​ണ്ടും പാ​മ്പ്. പൊ​തു​മ​രാ​മ​ത്ത് ഇ​ല​ക്ട്രി​ക്ക​ല്‍ വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നീ​യ​റു​ടെ ഓ​ഫി​സി​ലാ​ണ് രാ​വി​ലെ പ​ത്തി​ന് പാ​മ്പി​നെ ക​ണ്ട​ത്.

പ​രി​ഭ്രാ​ന്ത​രാ​യ ജീ​വ​ന​ക്കാ​ര്‍ ഉ​ട​ന്‍ ത​ന്നെ വി​വ​രം ഹൗ​സ് കീ​പ്പിം​ഗ് വി​ഭാ​ഗ​ത്തെ അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് ജീ​വ​ന​ക്കാ​ര്‍ ഇ​തി​നെ അ​ടി​ച്ചു കൊ​ന്നു.

പ​ഴ​യ നി​യ​മ​സ​ഭാ മ​ന്ദി​ര​ത്തി​നു തൊ​ട്ടു​പി​ന്നി​ലു​ള്ള ഓ​ഫി​സ് കെ​ട്ടി​ട​ത്തി​ലാ​ണ് പാ​മ്പ് ക​യ​റി​ക്കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം പാ​മ്പി​നെ ക​ണ്ട ജ​ല വി​ഭ​വ വ​കു​പ്പ് ഓ​ഫി​സും ഇ​തി​നു സ​മീ​പ​ത്താ​ണ്. അ​ന്ന് പാ​മ്പി​നെ പി​ടി​കൂ​ടാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.