ഹൈ​ദ​രാ​ബാ​ദ്: പു​ഷ്പ 2വി​ലെ രം​ഗ​ങ്ങ​ൾ പോ​ലീ​സി​നെ​യും നി​യ​മ​പാ​ല​ക​രെ​യും അ​വ​ഹേ​ളി​ക്കു​ന്നെ​ന്ന പ​രാ​തി​യി​ൽ ന​ട​ന്‍ അ​ല്ലു അ​ർ​ജു​നെ​തി​രെ പു​തി​യ കേ​സ്. തെ​ലു​ങ്കാ​ന​യി​ലെ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ടീ​ൻ​മാ​ർ മ​ല്ല​ണ്ണ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ഹൈ​ദ​രാ​ബാ​ദ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

സി​നി​മ​യി​ലെ ഒ​രു രം​ഗം പോ​ലീ​സു​കാ​രെ അ​വ​ഹേ​ളി​ക്കു​ന്നു​വെ​ന്നാ​ണ് കേ​സ്. ഫ​ഹ​ദ്‍ ഫാ​സി​ൽ അ​വ​ത​രി​പ്പി​ച്ച ഭ​ൻ​വ​ർ സിം​ഗ് ഷെ​ഖാ​വ​ത്ത് എ​ന്ന പോ​ലീ​സ് ക​ഥാ​പാ​ത്രം നീ​ന്ത​ൽ കു​ള​ത്തി​ൽ വീ​ഴു​മ്പോ​ൾ അ​ല്ലു അ​ർ​ജു​ന്‍റെ ക​ഥാ​പാ​ത്രം അ​തി​ലേ​ക്ക് മൂ​ത്ര​മൊ​ഴി​ക്കു​ന്ന​താ​ണ് രം​ഗം. ഈ ​രം​ഗം പോ​ലീ​സ്‌ സേ​ന​യേ​യും നി​യ​മ​പാ​ല​ക​രെ​യും അ​വ​ഹേ​ളി​ക്കു​ന്നു എ​ന്നാ​ണ് മ​ല്ല​ണ്ണ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

പോ​ലീ​സു​കാ​രെ അ​വ​ഹേ​ളി​ച്ച് ചി​ത്രീ​ക​രി​ച്ച സി​നി​മ​യു​ടെ സം​വി​ധാ​യ​ക​നാ​യ സു​കു​മാ​ർ, നാ​യ​ക​നാ​യ അ​ല്ലു അ​ർ​ജു​ൻ, നി​ർ​മാ​താ​ക്ക​ൾ എ​ന്നി​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു പ​രാ​തി​യി​ലെ ആ​വ​ശ്യം.