കോഴിക്കോട്ട് യുവാവിന് വെട്ടേറ്റു
Tuesday, December 24, 2024 12:38 PM IST
കോഴിക്കോട്: യുവാവിന് വെട്ടേറ്റു. കൊടുവള്ളി സ്വദേശി സാലിക്കാണ് വെട്ടേറ്റത്. താമരശേരി പരപ്പൻപൊയിലിൽ ഷാഫിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയാണ് സാലി.
കൊടുവള്ളി കിഴക്കൊത്ത് വച്ചാണ് സാലിക്ക് വെട്ടേറ്റത്. പരിക്കേറ്റ സാലിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.