കൊച്ചിയില്‍ ആഡംബര ട്രെയിന്‍ തട്ടി യുവാവ് മരിച്ചു
Tuesday, December 24, 2024 11:48 AM IST
കൊച്ചി: ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. യുപി സ്വദേശി കമലേഷ് ആണ് മരിച്ചത്. കൊച്ചിയിലെത്തിയ ആഡംബര വിനോദ സഞ്ചാര ട്രെയിന്‍ ഗോള്‍ഡന്‍ ചാരിയറ്റാണ് ഇടിച്ചത്.
ഇന്ന് രാവിലെ ഒമ്പതോടെ വാത്തുരുത്തി കോളനിക്ക് സമീപമുള്ള ഹാര്‍ബര്‍ ലൈനിലാണ് അപകടം.സാധാരണ ട്രെയിന്‍ കടന്നുപോകാത്ത പാളമാണിത്. രണ്ട് വര്‍ഷം മുമ്പാണ് ഇതുവഴി മുമ്പ് ട്രെയിന്‍ കടന്നുപോയിട്ടുള്ളത്.
ട്രെയിന്‍ വരുന്നത് അറിയാതെ പാളത്തില്‍ ഇരുന്ന കമലേഷ് അപകടത്തില്‍പെടുകയായിരുന്നു. കര്‍ണാടകയില്‍നിന്നുള്ള വിനോദ സഞ്ചാരികളുമായി എത്തിയ ട്രെയിനാണ് അപകടമുണ്ടാക്കിയത്.